
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും എസ്ഫ്ഐ യൂണിറ്റ് കമ്മറ്റിയ്ക്കും കാക്കി ട്രൗസര്‍ പാര്‍സല്‍ അയച്ച് പാലക്കാട് കെ എസ് യു വിന്റെ വേറിട്ട പ്രതിഷേധം. ആര്‍ എസ് എസ് നേതാക്കളുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ യൂണിയന്‍ ചെയര്‍മാന്‍ അനുകൂലിച്ചതില്‍ പ്രതിഷേധിച്ചാണ് കെ എസ് യു കാക്കി ട്രൗസര്‍ അയച്ചുനല്‍കി വേറിട്ട സമരം നടത്തിയത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും എസ് എഫ് ഐ യൂണിറ്റ് കമ്മറ്റിയ്ക്കും ശാഖ നടത്താന്‍ എന്ന പരിഹാസവുമായാണ് കെ എസ് യു പ്രവര്‍ത്തകര്‍ പാലക്കാട് നിന്നും കാക്കി ട്രൗസര്‍ പാര്‍സലായി അയച്ചത്. ആര്‍ എസ് എസ് നേതാക്കളുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ പരസ്യമായി ന്യായീകരിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് കെ എസ് യു പാലക്കാട് ജില്ലാ കമ്മറ്റി വക കാക്കി ട്രൗസര്‍. പാലക്കാട് ഹെഡ് പോസ്റ്റാഫീസില്‍ നിന്നുമാണ് പാര്‍സല്‍ അയച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിന്‍ സമരം ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ ചെയര്‍മാന്റെ നിലപാട്, ആര്‍ എസ് എസും സഖാക്കളും തമ്മിലുള്ള രഹസ്യബന്ധം വെളിപ്പെടുത്തുന്നതാണെന്ന് കെ എസ് യു ആരോപിച്ചു. ആര്‍ എസ് എസ് നേതാക്കളുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിയ്ക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.
കെ എസ് യു ജില്ലാ പ്രസിഡണ്ട് കെ എസ് ജയഘോഷ് സമരത്തിന് നേതൃത്വം നല്‍കി. ഗൗജ വിജയകുമാരന്‍, ശ്യാം ദേവദാസ്, അജാസ് കുഴല്‍മന്ദം, നിഖില്‍ കണ്ണാടി, ജിഷ്ണു എലപ്പുള്ളി, വിപിന്‍ വിജയന്‍, ആദര്‍ശ് മുക്കട, അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
