

പയ്യന്നൂര്‍: കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം സൈകതം 2022 ഏകദിന പഠന ക്യാമ്പ് ജുലൈ 16ന് സംഘടിപ്പിക്കാന്‍ പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രവാസം മതിയാക്കി നാട്ടില്‍ തിരച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍
തലത്തിലും മറ്റും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി നോര്‍ക്ക ഉദ്യോഗസ്ഥന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന പരിപായില്‍ ഓരോശാഖയില്‍ നിന്നും തിരഞ്ഞെണ്ുക്കുന്നവര്ക്കാണ് പ്രവേശനം.

പരിപാടിയുടെ പ്രചരണാര്‍ഥം മണ്ഡലം നേതാക്കള്‍
പഞ്ചായത്ത്- ശാഖ തലങ്ങളില്‍ ജൂലൈ ആദ്യ വാരം സന്ദര്‍ശനം നടത്തുവാനും തീരുമാനിച്ചു. പയ്യന്നൂര്‍ മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം ജില്ലാ ഉപാധ്യക്ഷന്‍ അഹമ്മദ് പോത്താംകണ്ടം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി, ഹാജി വി കെ പി ഇസ്മായില്‍, കാട്ടൂര്‍ ഹംസ,
എം ടി പി സൈഫുദ്ദീന് മാസ്റ്റര്‍ (കാങ്കോല്‍), ടി പി അബ്ദുല്‍ അസീസ് ഹാജി (കവ്വായി), എസ് ഇ അശ്റഫ് (പെരുമ്പ) തുടങ്ങിയവര്‍ സംസാരിച്ചു.
