Connect with us

NEWS

സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചുമായി പ്രൊഫ. കെ വി തോമസ്

Published

on


കൊച്ചി: പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് എറണാകുളത്തെ 11 തീരദേശ പഞ്ചായത്തുകളിലെ 150 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചിലൂടെ ഫോണുകള്‍ നല്‍കും. ജൂലൈ 15ന് വൈകിട്ട് ആറരയ്ക്ക് തോപ്പുംപടി ബീയെംസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് ഫോണുകള്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറുമെന്ന് വിദ്യാധനം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പ്രൊഫ. കെവി. തോമസ് അറിയിച്ചു.
ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ശേഷം ഇതുവരെയായി ഇരുന്നൂറോളം സ്മാര്‍ട്ട്‌ഫോണുകളും 15 ടി വികളും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണവും എം എല്‍ എമാരായ കെ ജെ മാക്‌സി, ടി ജെ വിനോദ്, കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേരും.


error: Content is protected !!