
ലഖ്‌നോ:യുപിയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ലെന്നും പ്രധാനമന്ത്രി കര്‍ഷകരെ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി. വാരണസിയിലൈ കിസാന്‍ ന്യായ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.


ലഖിംപൂര്‍ കൂട്ടക്കൊലയില്‍ പ്രതിയായ മന്ത്രിയുടെ മകനെ സംരക്ഷിക്കുന്നത് സര്‍ക്കാറാണ്. കര്‍ഷകരും സ്ത്രീകളും യുപിയില്‍ നേരിടുന്നത് കടുത്ത നീതി നിഷേധമാണെന്നും ജയിലിലടച്ചാലും നീതിക്കായി പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘ഈ രാജ്യം പ്രധാനമന്ത്രിയുടെയോ അദ്ദേഹത്തിന്റെ മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല. ഇത് നിങ്ങളുടെ രാജ്യമാണ്. നിങ്ങളിത് മനസ്സിലാക്കിയില്ലെങ്കില്‍ ഈ രാജ്യത്തെയും നിങ്ങളെയും സംരക്ഷിക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങളാണ് ഈ രാജ്യം നിര്‍മ്മിച്ചത്.’ പ്രിയങ്ക പറഞ്ഞു.
