

തിരുവനന്തപുരം: വെള്ളറടയിലും പാറശ്ശാലയിലും ഡീസലിന് വില നൂറു കടന്നു. ഡീസലിന് ഇന്ന് 38 പൈസ വര്‍ധിച്ചതോടെ 100.09 രൂപയായി. ഇടുക്കി പൂപ്പാറയില്‍ 100.05 രൂപയാണ് ഡീസല്‍ വില വന്നുതൊട്ടത്.

തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ ലിറ്ററിന് 99.83 രൂപയും കൊച്ചിയില്‍ 98.02 രൂപയുമാണ് ഇന്ന് വില.

കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 4.55 രൂപയാണ് വര്‍ധിച്ചത്. 2016 ജനുവരിയില്‍ 50 രൂപയില്‍ കുറവുണ്ടായിരുന്ന ഡീസലാണ് ഇരട്ടിയിലധികമായി വര്‍ധിച്ചത്.
ഡീസലിനോടൊപ്പം ഇന്ന് പെട്രോളിനും വില വീണ്ടും വര്‍ധിച്ചിട്ടുണ്ട്. 32 പൈസയാണ് പെട്രോളിന് ഇന്നുണ്ടായ വില വര്‍ധനവ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.45 രൂപയും തിരുവനന്തപുരത്ത് 106.38 രൂപയും കോഴിക്കോട് 104.77 രൂപയുമായി. ഡീസലിന് കോഴിക്കോട് 98.16 രൂപയാണ് ലിറ്റര്‍ വില.
ഡീസലിന് 98 രൂപ 16 പൈസയും പെട്രോളിന് 104 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.

