കൊളോറെക്ടല്‍ ചികിത്സ: ലോകപ്രശസ്ത ഡോക്ടര്‍മാരുമായി സഹകരിക്കാന്‍ സ്റ്റാര്‍കെയര്‍

Web Desk
1 Min Read

കോഴിക്കോട്: കൊളോറെക്ടല്‍ ചികിത്സാ രംഗത്ത് ലോകപ്രശസ്തരായ ഡോക്ടര്‍മാരുമായി സഹകരിച്ച് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ഒരുങ്ങി. ചികിത്സാ വൈദഗ്ദ്ധ്യം പങ്കിടുന്നതിനായി സ്റ്റാര്‍ കെയറില്‍ എത്തിയ
ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ ക്വീന്‍സ്ലാന്‍ഡ് ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും കൊളോറെക്ടല്‍ സര്‍ജറി മേധാവിയുമായ ഡോ. ജോഷ്വ ഗ്രണ്ടിക്കും ക്വീന്‍സ്ലാന്‍ഡ് ഹെല്‍ത്തിലെ കൊളോറെക്ടല്‍ സര്‍ജറി ഫെല്ലോ ഡോ. മറിയ അബ്ദുള്ളക്കും സ്വീകരണം നല്‍കി.

city exchange

സ്റ്റാര്‍ കെയറിലെ ജനറല്‍ ആന്റ് കൊളോറെക്ടല്‍ സര്‍ജന്‍ ഡോ. ആന്റണി ചാക്കോയുടെ നേതൃത്വത്തില്‍ ഹോസ്പിറ്റലിലെ പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധരുമായി സംഘം ചര്‍ച്ച നടത്തി.

വന്‍കുടല്‍ രോഗ ചികിത്സാ രംഗത്തെ നൂതന സാധ്യതകളെക്കുറിച്ചും വിപുലമായ നടപടിക്രമങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചയിലൂടെ വൈദഗ്ധ്യത്തിന്റെ ഒരു സമന്വയമാണ് രൂപപ്പെട്ടത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!