

ലോസ് ഏഞ്ചല്‍സ്: ഓസ്‌ക്കാര്‍ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ തമിഴ് ചിത്രം ജയ്് ഭീം വീഡിയോ അപ്ലോഡ് ചെയ്തു. ചിത്രത്തെ കുറിച്ച് സംവിധായകന്‍ ടി ജെ ഞ്ജാനവേലിന്റെ വിവരണവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

1993-95 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ജയ്ഭീമിന് നവംബറില്‍ 2022ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരത്തിലെ ഇംഗ്ലീഷ് ഇതരഭാഷാ വിഭാഗത്തിലേക്ക് നോമിനേഷന്‍ ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ആമസോണ്‍ ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ജയ്ഭീം ഇന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രമായിരുന്നു. തമിഴ്നാട്ടിലെ ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതികള്‍ തുറന്ന് കാട്ടിയ ചിത്രത്തില്‍ നായകനായെത്തിയത് സൂര്യയായിരുന്നു.
ഹൈക്കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്ത ജസ്റ്റിസ് ചന്ദ്രു എഴുതിയ ലിസന്‍ ടു മൈ കേസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ജയ് ഭീം തയ്യാറാക്കിയത്. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമാണ് ജയ് ഭീം. ചിത്രത്തില്‍ അഭിഭാഷകനായ ചന്ദ്രുവിന്റെ റോള്‍ ആണ് സൂര്യ അവതരിപ്പിച്ചത്. സൂര്യയും ഭാര്യ ജ്യോതികയുമാണ് 2ഡി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മിച്ചത്.
മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. പ്രകാശ് രാജ്, മലയാളികളായ ലിജോമോള്‍, രജിഷ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചു.

