സൗബിന്‍ ഷാഹിറിന്റെ കള്ളന്‍ ഡിസൂസ: വേറിട്ട രീതിയിലൊരു വീഡിയോ ഗാനം പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’. വ്യത്യസ്ഥമായ കഥയുമായെത്തുന്ന ‘കള്ളന്‍ ഡിസൂസ’യിലെ അതിലേറെ വ്യത്യസ്ഥമായ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കിത്താബാ..’ എന്ന് തുടങ്ങുന്ന ഗാനം ഗായകനായ ജെയിംസ് തകരയുടെ വേറിട്ട ആലാപന ശൈലി കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

city exchange

സൗബിന്‍ ഷാഹിറും ഹരീഷ് കണാരനുമാണ് ഗാനരംഗത്തു കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ലിയോ ടോം ആണ്. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അണിനിരക്കുന്നു.

അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍ എം ബാദുഷ, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!