ഇനി ഉത്തരം ഒക്ടോബര്‍ ഏഴിന് എത്തുന്നു

Web Desk
2 Min Read

കൊച്ചി: ത്രില്ലര്‍ സിനിമകളോട് മലയാളി പ്രേക്ഷകര്‍ക്ക് എപ്പോഴും പ്രത്യേക ഇഷ്ടക്കൂടുതലുണ്ട്. കെ ജി ജോര്‍ജിന്റെ യവനിക മുതല്‍ ജിത്തുജോസഫിന്റെ ദൃശ്യം വരെയുള്ള ഒട്ടനവധി ത്രില്ലര്‍ ഗണത്തിലുള്ള ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസയും ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണവും നേടി കടന്ന് പോയി. എന്നാല്‍ ഒ ടി ടിയുടെ വരവോടെ ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള ത്രില്ലര്‍ സിനിമകളിലും സീരീസുകളും കാണുന്ന മലയാളികളെ ഒരു സാധാരണ ത്രില്ലര്‍ ചിത്രം കൊണ്ട് കണ്‍വീന്‍സ് ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.

city exchange

മലയാള സിനിമാ കണ്ട ഏറ്റവും പ്രേക്ഷക പ്രീതി നേടിയ ക്രൈം സിനിമ പരമ്പരയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ജിത്തു ജോസഫിന്റെ ചീഫ് ആസോസിറ്റായി വര്‍ഷങ്ങളയി വര്‍ക്ക് ചെയ്ത സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന ‘ഇനി ഉത്തരം’ ഒക്ടോബര്‍ ഏഴിന് റിലീസിന് ഒരുങ്ങുന്നു. മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് ഇനി ഉത്തരത്തിന്റെ പ്രധാന ആകര്‍ഷണം.

സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരരെ പൊട്രുവിലെ അഭിനയ മികവിനാണ് അപര്‍ണയെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. സ്ത്രീ കേന്ദ്രീകൃത ചിത്രമായി ഒരുങ്ങുന്ന ഇനി ഉത്തരം തികഞ്ഞ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത്- ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ്. നേരത്തെ പുറത്തു വിട്ട ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ഏറെ ശ്രദ്ധേയമായിരുന്നു.

സസ്പന്‍സ് നിറച്ച ഇനി ഉത്തരത്തിന്റെ ട്രെയിലറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. അപര്‍ണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനില്‍ വന്ന് താനൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലര്‍ തുടങ്ങുന്നത്. ജാനകി പറഞ്ഞ കഥകളിലൂടെ മുന്നോട്ട് പോകുന്ന കഥയില്‍ മറ്റു ചില വഴികളിലേക്ക് കൂടി സിനിമ എത്തുന്നുവെന്ന് ട്രെയിലറില്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത് സിദ്ധാര്‍ഥ് മേനോനാണ്. എല്ലാ ഉത്തരത്തിനും ഓരോ ചോദ്യം ഉണ്ടാകുമെന്ന ടാഗ് ലൈന്‍ പോലെ നിറയെ ആകാംക്ഷ ഉളവാക്കുന്ന സീനുകളാണ് ചിത്രത്തിന്റെ ട്രെയിലറിലും കാണാന്‍ സാധിക്കുന്നത്.

- Advertisement -
Ad image

‘കൂട്ടത്തിന് ബുദ്ധിയില്ല സാറെ തനിയെ ചിന്തിക്കുന്നവനാണ് ബുദ്ധി’, ‘ചിലപ്പോള്‍ സത്യങ്ങളെക്കാളും തെളിവിനാണ് വില’ തുടങ്ങി ഒട്ടേറെ രോമാഞ്ചം കൊള്ളുന്ന ഡയലോഗുകള്‍ പറയുന്ന അപര്‍ണയുടെ കഥാപാത്രത്തെ ട്രെയിലറില്‍ കാണുമ്പോള്‍ ഇത് അപര്‍ണ ബാലമുരളിയുടെ മലയാളത്തിലെ ശക്തമായ കഥാപാത്രമായിരിക്കുമെന്ന് സൂചന നല്‍കുന്നുണ്ട്. ചിത്രം ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തും.

ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരും.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്- ഒ20 സ്‌പെല്‍, എഡിറ്റിംഗ്- ജിതിന്‍ ഡി. കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം- അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

Share This Article
Leave a Comment
error: Content is protected !!