

കൊച്ചി: അന്‍മയ് ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ സുനില്‍ സുബ്രഹ്മണ്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്റെ മഴ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ‘എന്റെ മഴ’ക്കുണ്ട്.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മനോജ് കെ ജയന്‍, നെടുമുടി വേണു, നരേന്‍, അന്‍മയ് എന്നിവരെയും കാണാം. മഴ ആസ്വദിക്കുന്ന താരങ്ങളെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. പേരു പോലെ തന്നെ മനോഹരമാണ് ‘എന്റെ മഴ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജു രാഘവ്, കെ ജയകുമാര്‍, പവിത്രന്‍, ഉദയശങ്കര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശരത്ത്, റിജോഷ് എന്നിവര്‍ ചേര്‍ന്നാണ്. രജീഷ് രാമന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജിതിന്‍ ഡി കെ ആണ്.
മനോജ് കെ ജയനെ കൂടാതെ നരേന്‍, നെടുമുടി വേണു, മാസ്റ്റര്‍ അന്‍മയ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹന്‍, യാമി സോന, മാസ്റ്റര്‍ ആദിഷ് എന്നിവരും വേഷമിടുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മഞ്ജു അനില്‍, ചീഫ് അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ്: സുധീഷ് രാമചന്ദ്രന്‍, ദീപക് നാരായണ്‍, ആര്‍ട്ട്: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റിയും: ബുസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ എക്്‌സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാന്‍സ് കണ്‍ട്രോളര്‍: ഗോപിനാഥ് രാമന്‍, ക്രിയേറ്റീവ് സപ്പോര്‍ട്ട്: ബ്രൂസ് ലിയോ ജോക്കിന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ നാരായണ്‍, സൗണ്ട് മിക്‌സിങ്: കരുണ്‍ പ്രസാദ്, ഡി ഐ: ശ്രീകുമാര്‍ നായര്‍, വി എഫ് എക്‌സ്: രന്‍തീഷ്, പരീക്ഷിത്, സ്റ്റില്‍സ്: അജി കോളോണിയ, ഡിസൈന്‍: നിതീഷ് വി എം, ഷൈന്‍ ചന്ദ്രന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

