കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്‍സിന്റെ പുതിയ ചിത്രം അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളില്‍ തുടങ്ങി ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയാണ് സിയാദ് കോക്കര്‍ സാരഥ്യം വഹിച്ച കൊക്കേഴ്‌സ് ഫിലിംസ്. ‘കൂടും തേടി’യില്‍ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണപ്രവേശം, മഴവില്‍ക്കാവടി, ഒരു മറവത്തൂര്‍ കനവ്, സമ്മര്‍ ഇന്‍ ബത്‌ലഹേം, ദേവദൂതന്‍, കുറി തുടങ്ങി മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച കോക്കേഴ്‌സ് പുതിയ ചിത്രത്തിന്റെ അറിയിപ്പുമായി എത്തിയിരിക്കുകയാണ്.

city exchange

കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ഇതുവരെയും പേര് പുറത്തുവിടാത്ത ചിത്രത്തിന് ‘പ്രൊഡക്ഷന്‍ നമ്പര്‍ 22’ എന്നാണ് താല്‍കാലികമായി പേരിട്ടിരിക്കുന്നത്.

‘ലൂക്ക’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ കൊ-ഡയറക്ടറും പ്രമോദ് മോഹനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യാ സാഗറാണ് സംഗീതം ഒരുക്കുന്നത്.

- Advertisement -
Ad image

ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി വിയും അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ ആര്‍ പ്രവീണ്‍, പ്രൊജക്ട് ഡിസൈനര്‍: നോബല്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: ജോബി സോണി തോമസ് ആന്റ് പ്രശാന്ത് പി മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍: ഷരണ്‍ എസ് എസ്, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ്: റീഗള്‍ കണ്‍സെപ്റ്റ്‌സ്, പബ്ലിസിറ്റി: ഹൈപ്പ്. ഏപ്രില്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!