അപ്പാനി ശരത്തിന്റെ ‘മിഷന്‍ സി’ മെയിന്‍സ്ട്രീം ടി വി ഒ ടി ടിയില്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: യുവ നടന്‍ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മിഷന്‍ സി’ മെയിന്‍ സ്ട്രീം ടി വിയിലൂടെ റിലീസായി. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി ആണ് നിര്‍മിച്ചിരിക്കുന്നത്.

city exchange

‘മിഷന്‍-സി’ എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ എന്‍ഗേജിങ് ത്രില്ലര്‍ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. കൂടാതെ മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍.

ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ കാലത്ത് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ വീട്ടിലിരുന്നും മറ്റും സിനിമ ആസ്വദിക്കുന്ന ഈ അവസരത്തില്‍ മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച ആദ്യ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ‘മെയിന്‍സ്ട്രീം ടിവി’. ഇതിലൂടെ പ്രേക്ഷകര്‍ക്ക് മലയാള ഭാഷയിലുള്ള സിനിമകള്‍, പാട്ടുകള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, വെബ് സീരീസുകള്‍, അഭിമുഖങ്ങള്‍, ഹാസ്യ പരിപാടികള്‍ തുടങ്ങിയവയെല്ലാം ലഭ്യമാണ്.

- Advertisement -
Ad image

വര്‍ഷങ്ങളായി ദേശീയ മാധ്യമ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ശിവ എസ് എന്ന ബാംഗ്ലൂര്‍ മലയാളിയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മലയാളത്തിന്റെ മുന്‍ ഹെഡായിരുന്ന ജോയിസ് ജോസ്, ത്രാഷ് മെറ്റല്‍ സംഗീതജ്ഞനുമായ ജയകൃഷ്ണന്‍ എന്നിവരാണ് ‘മെയിന്‍സ്ട്രീം ടിവി’ ഒ ടി ടി പ്ലാറ്റ്‌ഫോംമിന് പിറകില്‍.
വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

സിനിമ കാണാനായി ഈ ക്ലിക്ക് ചെയ്യുക : https://www.mainstreamtv.in/movies/mission-c-2021?share_url=true

Share This Article
Leave a Comment
error: Content is protected !!