‘കള്ളന്‍ ഡിസൂസ’ ഫെബ്രുവരി 11ന് തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: കോവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ‘കള്ളന്‍ ഡിസൂസ’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11ന് തിയറ്ററുകളിലെത്തും. ജനുവരി 21നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് പ്രദര്‍ശനം മാറ്റിവെച്ചത്.

city exchange

സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയന്ത് മാമ്മന്‍, എഡിറ്റര്‍- റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എന്‍ എം ബാദുഷ, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!