
കൊച്ചി: ടൊവിനോ, ബേസില്‍, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘അതിരടി’ മുഴുനീള ക്യാമ്പസ് ചിത്രമായാണ് ഒരുക്കുന്നത്. 80 ദിവസങ്ങളോളം എറണാകുളം ഫിസാറ്റ് കോളേജില്‍ നീണ്ടുനില്‍ക്കുന്ന ഷെഡ്യൂള്‍ ആരംഭിച്ചു.

നവാഗതനായ അരുണ്‍ അനിരുദ്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വരികയും വമ്പന്‍ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. തിയേറ്റേറുകളെ ഇളക്കി മറിക്കുന്ന മാസ്സ് ആക്ഷന്‍ എന്റര്ടെയ്നര് ആയാവും അതിരടി ഒരുങ്ങുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. വമ്പന്‍ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസറിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തത്. മറ്റു ഭാഷകളിലും മികച്ച പ്രതികരണമാണ് ടീസറിനു ലഭിക്കുന്നത്.

ബേസില്‍ ജോസഫ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോ. അനന്തു എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസഴ്സ് സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും നടന് ടൊവിനോ തോമസും ആണ്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും സമീര്‍ താഹിറും അരുണ്‍ അനിരുദ്ധനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പോള്‍സണ്‍ സ്കറിയ, അരുണ്‍ അനിരുദ്ധന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ്. ബേസില്‍ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര്‍ ആദ്യമായാണ് ഒരുചിത്രത്തില് ഒരുമിച്ചു എത്തുന്നത് എന്നതാണ് ‘അതിരടി’യുടെ പ്രധാന ഹൈലൈറ്റ്. വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
ഛായാഗ്രഹണം- സാമുവല്‍ ഹെന്റി, സംഗീതം- വിഷ്ണു വിജയ്, എഡിറ്റര്‍- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- മാനവ് സുരേഷ്, കോസ്റ്റ്യൂം- മഷര്‍ ഹംസ, മേക്കപ്പ്- റൊണക്സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍- നിക്സണ് ജോര്‍ജ്, വരികള്‍- സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ആന്റണി തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനക്കത്തറയില്‍, വിഎഫ്എക്സ്- മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍- സര്‍ക്കാസനം, പി ആര് ഒ- വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍.

