
ദോഹ: ചെന്നൈ മലബാര്‍ മുസ്ലിം അസോസിയേഷന്‍ അലുംനി ഖത്തര്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഹിലാല്‍ ശാഖയുമായി സഹകരിച്ച് ആരോഗ്യ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. സമൂഹാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടത്തിയത്.

രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തവര്‍ക്ക് ബ്ലഡ് ഷുഗര്‍, ക്രിയാറ്റിനിന്‍, നേത്രപരിശോധന, കൊളസ്ട്രോള്‍, ബി എം ഐ, ബ്ലഡ് പ്രഷര്‍ തുടങ്ങിയ പരിശോധനകള്‍ ആസ്റ്റര്‍ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തില്‍ സൗജന്യമായി നടത്തി.

പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഹിലാലിലെ ഇന്റേര്‍ണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മാത്യു വി ഏബ്രഹാം ‘ഹൃദയാരോഗ്യം’ എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ജീവിതശൈലി മാറ്റങ്ങള്‍, സന്തുലിതാഹാരം, വ്യായാമം തുടങ്ങിയവയുടെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.
എം എം എ അലുംനി ഖത്തര്‍ പ്രസിഡന്റ് ഫൈസല്‍ സി കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റിഷാദ് അബ്ദു സ്വാഗതവും വൈസ് പ്രസിഡന്റ് ജാഫര്‍ പി പി നന്ദിയും പറഞ്ഞു.
ആരോഗ്യ ബോധവത്ക്കരണ പ്രഭാഷണം നടത്തിയ ഡോ. മാത്യു വി ഏബ്രഹാമിന് എം എം എ അലുംനി ഖത്തറിന്റെ ഭാരവാഹികള്‍ ഉപഹാരം സമ്മാനിച്ചു.
പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കുമായി പ്രിവിലേജ് കാര്‍ഡ് വിതരണം നടന്നു. ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഹിലാല്‍ ബ്രാഞ്ച് മാനേജര്‍ ശ്രീജു ശങ്കറില്‍ നിന്നും ലോക കേരളസഭാംഗവും അലുംനി മുതിര്‍ന്ന അംഗവുമായ അബ്ദുറൗഫ് കൊണ്ടോട്ടി കാര്‍ഡ് സ്വീകരിച്ച് പ്രകാശനം ചെയ്തു. കാര്‍ഡിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ആസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത് വിശദീകരിച്ചു.
പരിപാടിയോടനുബന്ധിച്ച് ‘ഫിറ്റ്‌നസ് ചലഞ്ച്’ എന്ന പുതിയ സംരംഭം ഡോ. മാത്യു വി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങള്‍ ട്രഷറര്‍ നബീല്‍ പി എന്‍ എം അവതരിപ്പിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ സലീത് എം കെ, മുഹമ്മദ് നവീദ്, ഷമീര്‍ മണ്ണറോട്ട്, തന്‍വീര്‍ ഇബ്രാഹിം, സാലിഹ് വെള്ളിശ്ശേരി, മുഹമ്മദ് ജാസിം, ഷമീം എ വി, ഹിഷാം സുബൈര്‍, ജിതിന്‍ ലത്തീഫ്, ഷഫീഖ് പി, അബ്ദുല്‍ കഹാര്‍, ആദില്‍ വി, നിഹാല്‍ കമാല്‍ എന്നിവര്‍ ആസ്റ്റര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് അലി ഷിഹാബ് എന്നിവരോടൊപ്പം പരിപാടിക്ക് നേതൃത്വം നല്‍കി.

