വനിത തൊഴിലാളികള്‍ക്ക് ഐ സി ബി എഫ് ഇഫ്താര്‍ വിരുന്ന് നടത്തി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) വനിത തൊഴിലാളികള്‍ക്കായി ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

city exchange

മാര്‍ച്ച് 25 തിങ്കളാഴ്ച വൈകിട്ട് ഐ സി ബി എഫ് കാഞ്ചാണി ഹാളില്‍ നടന്ന ഇഫ്ത്താറില്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോ ഓര്‍ഡിനേറ്റിങ് ഓഫീസറുമായ ഈഷ് സിംഗാള്‍ മുഖ്യാതിഥി ആയി സംബന്ധിച്ചു. തെലങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ ചടങ്ങില്‍
ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് അഡൈ്വസറി ചെയര്‍മാന്‍ കെ എസ് പി പ്രസാദ്, ടി ഡബ്ല്യു എ ഭാരവാഹികളായ മുഹമ്മദ് ശുഐബ് ഉള്‍പ്പെടെ കമ്മ്യൂണിറ്റി നേതാക്കള്‍ സംബന്ധിച്ചു.

ഐ സി ബി എഫ് ഉപദേശക സമിതി അംഗമായ സറീന അഹദ് കോ ഓര്‍ഡിനേറ്റ് ചെയ്ത പരിപാടിയില്‍ ഐ സി ബി എഫ് എം സി മെമ്പര്‍ മിനി സിബി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷാനവാസ് ബാവ ആമുഖ ഭാഷണം നടത്തി. മുഖ്യാതിഥി ഈഷ് സിംഗാള്‍ വനിതാ അതിഥികള്‍ക്കുള്ള ഐ സി ബി എഫ് സ്‌നേഹ സമ്മാനം കൈമാറി. വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ഖാജാ നിസാമുദീന്‍, അമര്‍ വീര്‍ സിംഗ്, ഇര്‍ഫാന്‍ അന്‍സാരി, ശങ്കര്‍ ഗൗഡ് ഐ സി ബി എഫ് ഉപദേശക സമിതി അംഗങ്ങളായ നീലാംബരി എസ്, സതീഷ് വിളവില്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി ചടങ്ങില്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!