സംസ്‌കൃതി ഖത്തര്‍- ഖിത്വവ ആള്‍ ഇന്ത്യ വടം വലി മത്സരം നാളെ

Web Desk
0 Min Read

ദോഹ: സംസ്‌കൃതി ഖത്തറും ഖിത്വവയും സംയുക്തമായി സംഘടിപ്പിക്കുന്ന ആള്‍ ഇന്ത്യ വടം വലി മത്സരം ഏപ്രില്‍ 19 വെള്ളിയാഴ്ച മിസൈദ് എം ഐ സി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും.

city exchange

മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും.

വൈകിട്ട് നാലുമുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ നാലു വനിതാ ടീമുകളും എട്ട് പുരുഷ ടീമുകളും പങ്കെടുക്കും. മത്സര വിജയികള്‍ക്ക് ട്രോഫികളും ക്യാഷ്‌പ്രൈസും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!