സമസ്ത സ്‌കോളര്‍ഷിപ്പ് പരീക്ഷ

Web Desk
0 Min Read

കുവൈത്ത് സിറ്റി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുള്ള മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി എക്‌സാം കുവൈത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ നടന്നു. നേരത്തേ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പ് യോഗ്യത പരീക്ഷ എഴുതിയത്.

city exchange

പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എക്സാമിനര്‍മാര്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റിയാണ് കുവൈത്തില്‍ പരീക്ഷ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നവംബര്‍ 29ന് നടക്കുന്ന ഫൈനല്‍ പരീക്ഷയ്ക്കും കുവൈത്തില്‍ സെന്ററുകള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!