തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ വര്‍ധന പിന്‍വലിക്കണം: ഒഐസിസി ഇന്‍കാസ് കൊല്ലം

Web Desk
1 Min Read

ദോഹ: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഒഐസിസി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ വര്‍ധന ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് പ്രവാസികളെയാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കുമ്പോള്‍ സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങള്‍ ഒരുതരത്തിലും നീതികരിക്കാന്‍ ആവുകയില്ല. ഭീമമായ ടിക്കറ്റ് ചാര്‍ജ് നല്‍കിയാണ് പ്രവാസികള്‍ നാട്ടിലെത്തുന്നത്.

പുതിയ പ്രവാസ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നവരാണ് അധികം പ്രവാസികളും. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ മുന്നോട്ടുപോകുമ്പോഴും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ലഭിക്കുന്ന അവധിക്ക് നാട്ടില്‍ വരാന്‍ ഭീമമായ ടിക്കറ്റ് നിരക്കിന് പുറമേ എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫീസും നല്‍കേണ്ടിവരുന്നത് പ്രയാസകരമാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വര്‍ധിപ്പിച്ച ചാര്‍ജ് പിന്‍വലിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും ഒഐസിസി ഇന്‍കാസ് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ നായര്‍ പളളത്ത്, വൈസ് പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളി, ട്രഷറര്‍ രഞ്ജിത്ത് കൊടിയാട്ട്, യൂത്ത് വിംഗ് നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിന്‍ കരുനാഗപ്പള്ളി, ഇന്ദ്രജിത്ത് മോഹന്‍ ഭരണിക്കാവ്, അനസ് ഐ സി എസ്, അല്‍ത്താഫ് പള്ളിശ്ശേരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!