Featured
ഖത്തര്‍ പ്രധാനമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലാണ് ഇരു നേതാക്കളും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്. ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ഉള്‍പ്പെടെ പ്രാദേശിക, ആഗോള വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ കൈമാറി.
ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അഭിനന്ദനം അറിയിക്കുകയും ഇന്ത്യ- ഖത്തര്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും പരസ്പര താത്പര്യങ്ങളെക്കുറിച്ചുള്ള സംഭാഷണം തുടരാനും തീരുമാനിച്ചു.