
ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു) അബീര്‍ മെഡിക്കല്‍സുമായി ചേര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. അബൂഹമൂറിലെ അബീര്‍ മെഡില്‍ സെന്ററിലാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്.

കാര്‍ഡിയോളജി, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, കുട്ടികളുടെ ദന്ത പരിശോധന എന്നീ പരിശോധനകളും സി ബി സി, ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, എ എല്‍ ടി, ഇ സി ജി എന്നീ ടെസ്റ്റുകളും സൗജന്യമായി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ലഭ്യമായിരുന്നു.

ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. ഷാജി ജോസ് ക്ലാസെടുത്തു. കെ പി എ ക്യു പസിഡന്റ് ഷമീര്‍ കെ പി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ് സ്വാഗത പ്രസംഗം നടത്തി. സാമൂഹിക പ്രവര്‍ത്തകന്‍ ഷംസീര്‍ അരിക്കുളം ആശംസാ പ്രസംഗം നടത്തി.
അബീര്‍ മെഡിക്കല്‍സിനുള്ള മൊമെന്റൊ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും കെ പി എ ക്യൂ ഭാരവാഹികളും ചേര്‍ന്ന് ഡോ. പ്രീതം കുമാര്‍ ഫ്രാന്‍സിസ്, ഡോ. ഷാജി ജോണ്‍, മിദിലാജ്
എന്നിവര്‍ക്ക് കൈമാറി. സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സ്‌ക്വര്‍ യാര്‍ഡിസ് പ്രതിനിധി അമാന്‍ എന്നിവരും പരിപടിയില്‍ സന്നിഹിതരായിരുന്നു.
ജൂണ്‍ 26ന് നടക്കുന്ന കെ പി എ ക്യു ഖത്തര്‍ ഓപ്പണ്‍ കേരം ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു. ക്യാമ്പിന് ഭാരവാഹികളായ ഷൗക്കത്ത്, അബ്ദുല്‍ റഹിം, വാസു വാണിമേല്‍, രവി പുതുക്കുടി, റജിലേഷ് എ വി, റഷാദ് ഹമീദ്, ഫെമി ഗഫൂര്‍, സ്മൃതി എന്നിവരും എക്‌സിക്യുട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി. കണ്‍വീനര്‍ ആര്‍ കെ സമസ്യ നന്ദി പറഞ്ഞു.

