ഇറാഖില്‍ ഖത്തര്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

Web Desk
2 Min Read

ബഗ്ദാദ്: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയും ഔദ്യോഗിക ചര്‍ച്ച നടത്തി.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളില്‍ പ്രത്യേകിച്ച് സമ്പദ്വ്യവസ്ഥ, വാണിജ്യം, നിക്ഷേപം, ഊര്‍ജം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ അവരെ പിന്തുണയ്ക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വരും വര്‍ഷങ്ങളില്‍ ഇറാഖിലെ നിരവധി മേഖലകളില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള ഖത്തറിന്റെ ഉദ്ദേശ്യം അമീര്‍ പ്രകടിപ്പിച്ചു.

ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് മേഖലയിലെ സംഭവവികാസങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തു.

- Advertisement -
Ad image

അമീറും അല്‍ സുഡാനിയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ഗതാഗത സേവന കരാറിലും സമുദ്ര ഗതാഗത കരാറിലും ഒപ്പുവെക്കുന്നതിനും ഖത്തറും ഇറാഖും തമ്മിലുള്ള സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്നതിനും ധാരണാ പത്രത്തില്‍ ഒപ്പുവെക്കുന്നതിനും സാക്ഷ്യം വഹിച്ചു.

സന്ദര്‍ശനത്തോടനുബന്ധിച്ച് അടിസ്ഥാന സൗകര്യം, ടൂറിസം, ആരോഗ്യം എന്നീ മേഖലകളിലെ സ്വകാര്യ മേഖലയുടെ പ്രതിനിധികള്‍ നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.

ചര്‍ച്ചയിലും ഒപ്പിടല്‍ ചടങ്ങിലും അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി, സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി, എനര്‍ജി അഫയേഴ്സ് സാദ് ബിന്‍ ഷെരീദ അല്‍ കാബി, വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി എന്നിവരും അമീറിനൊപ്പമുള്ള പ്രതിനിധി സംഘത്തിലെ അംഗങ്ങളായ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇറാഖിന്റെ ഭാഗത്ത് നിന്ന് ഉപപ്രധാനമന്ത്രിയും ആസൂത്രണ മന്ത്രിയുമായ ഡോ. മുഹമ്മദ് അലി തമീം, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫൗദ് ഹുസൈന്‍, ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ ഹയ്യാന്‍ അബ്ദുല്‍ ഗനി, ആഭ്യന്തര മന്ത്രി അബ്ദുല്‍ അമീര്‍ അല്‍ ഷമ്മാരി, ഗതാഗത മന്ത്രി റസാഖ് മുഹിബിസ്, വാണിജ്യ മന്ത്രി അഥീര്‍ ദാവൂദ്, കൂടാതെ നിരവധി മുതിര്‍ന്ന ഇറാഖി ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുത്തത്.

Share This Article
Leave a Comment
error: Content is protected !!