എയര്‍ ഫ്യുവല്‍ സര്‍ചാര്‍ജജ് പുന:പരിശോധിക്കണം

Web Desk
1 Min Read

ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരികയും ജെറ്റ് ഫ്യുവലിന് 200 അമേരിക്കന്‍ ഡോളറില്‍ നിന്ന് 138 ആവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിമാനയാത്രക്ക് വിശിഷ്യാ അന്താരാഷ്ട്ര യാത്രക്ക് ഏര്‍പ്പെടുത്തിയ ഭീമമായ സര്‍ചാര്‍ജ്ജ് പുന:പരിശോധിച്ച് നിലവിലെ കമ്പോള സ്ഥിതിക്ക് അനുസരിച്ച് കുറവ് വരുത്തുന്നത് സാമാന്യ നീതിയുടെ ഭാഗമാണെന്ന് ലോക കേരള സഭാംഗം അബ്ദുറഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.

city exchange

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പലരും അവധിക്കായി നാട്ടിലേക്ക് വരുന്ന ഈ സീസണില്‍ വര്‍ധിത യാത്രാ നിരക്കില്‍ ലഭിക്കുന്ന വലിയ ആശ്വാസമായിരിക്കും സര്‍ചാര്‍ജ് പുനഃപരിശോധന.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വ്യോമയാനമന്ത്രി, കേരള മുഖ്യമന്ത്രി, കേരള പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, നോര്‍ക്ക റൂട്‌സ് സി ഇ ഒ, ലോക കേരളസഭ സെക്രട്ടറിയേറ്റ് എന്നിവര്‍ക്ക് ഇമെയില്‍ സന്ദേശം വഴി നിവേദനം സമര്‍പ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!