

ദോഹ: സംസ്‌കൃതി ഖത്തര്‍ നോവ ഹെല്‍ത്ത് കയറുമായി സഹകരിച്ചു സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തമുണ്ടായി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ സംസ്‌കൃതി ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റ് സെക്രട്ടറി ഷിബിന്‍ ലാല്‍ ടി ടി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി (ലേബര്‍ ആന്‍ഡ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍) ഈഷ് സിംഗാള്‍ ഉദ്ഘാടനം ചെയ്തു.

സംസ്‌കൃതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നുള്ള എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം, സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, നോവ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ റെയ്മണ്‍ ബാസ്റ്റിന്‍, സീനിയര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അലന്‍ ടോം, എ ബി എന്‍ അല്‍ മിസ്നദ് മെഡ്‌കോര്‍പ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ സന്ദീപ് പി നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നോവ ഹെല്‍ത്ത് കെയര്‍, എ ബി എന്‍ അല്‍ മിസ്നദ് മെഡ്‌കോര്‍പ് എന്നിവര്‍ക്കുള്ള സംസ്‌കൃതിയുടെ ഉപഹാരം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി (ലേബര്‍ ആന്‍ഡ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍) ഈഷ് സിംഗാള്‍ ഇരുവര്‍ക്കും നല്‍കി.
ചടങ്ങില്‍ സംസ്‌കൃതി സോഷ്യല്‍ സര്‍വീസ് കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് ഒ കെ സ്വാഗതവും ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റ് പ്രസിഡന്റ് ജിതിന്‍ നന്ദിയും രേഖപ്പെടുത്തി.
ക്യാമ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ മുന്നൂറോളം പേര്‍ പങ്കെടുത്തു.
ക്യാമ്പില്‍ എ ബി എന്‍ അല്‍ മിസ്നദ് മെഡ്‌കോര്‍പ് സ്‌പോണ്‍സര്‍ ചെയ്ത ഗ്ലുക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്തു.

