

വടകര: ഓര്‍ക്കാട്ടേരിയിലെ പരേതനായ ചെട്ടിയാംവീട്ടില്‍ ഇബ്രാഹിം ഹാജിയുടെ മക്കളും പേരമക്കളുമടങ്ങുന്ന സി വി കുടുംബ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം എസ് സി ഇ ആര്‍ ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. ഫൈസല്‍ മാവുള്ളടത്തില്‍ ഉദ്‌ബോധന പ്രസംഗം നടത്തി.

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ അഫ്താബ് മുഹമ്മദ്, വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണമായി മനഃപ്പാഠമാക്കിയ ഖദീജ ഇബ്രാഹിം, അസ്ഫര്‍ മുഹമ്മദ്, സഹല അശ്റഫ്, ആദില്‍ മുഹമ്മദ്, നെറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ എഴുത്തുകാരി കൂടിയായ മര്‍വ മുഹമ്മദ് എന്നിവര്‍ക്ക് പറമ്പത്ത് ബഷീര്‍ ഉപഹാരം കൈമാറി.


മാധ്യമ പ്രവര്‍ത്തകന്‍ അശ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. സഫ്വാന്‍ സി വി സ്വാഗതം പറഞ്ഞു. മാതാഞ്ചേരി ഹാഫിസ് ആശംസകള്‍ നേര്‍ന്നു. അസ്ഫര്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി. കുട്ടികളുടെ കലാപരിപാടി ഏകോപനം റാബി അസ്ലം നിര്‍വ്വഹിച്ചു.
ഓര്‍ക്കാട്ടേരി ഏറാമല റോഡ് സി വി സൂപ്പിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.

