പാരീസ് 2024 തന്റെ അവസാന ഒളിംപിക്‌സായിരിക്കുമെന്ന് മുതാസ് ബര്‍ഷിം

Web Desk
1 Min Read

ദോഹ: പാരീസ് ഒളിംപിക്‌സ് തന്റെ മത്സര രംഗത്തെ അവസാന ഒളിംപിക്‌സായിരിക്കുമെന്ന് പ്രഖ്യാപിച്ച് ഖത്തറിന്റെ ഇതിഹാസ ഹൈജംപര്‍ മുതാസ് ബര്‍ഷിം.

city exchange

ടോക്കിയോ 2020 ഒളിംപിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ബര്‍ഷിം ‘ഒരു സ്വപ്‌നം നേടിയതിന്റെ സന്തോഷത്തിനും അതിന്റെ അവസാനത്തിന്റെ സങ്കടത്തിനും ഇടയില്‍, പാരീസ് 2024 ഒളിംപിക്സ് എന്റെ അവസാന ഒളിംപിക്‌സ് പങ്കാളിത്തമായിരിക്കും’ എന്നാണ് പ്രഖ്യാപിച്ചത്.

ഖത്തറിനെ തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സുകളില്‍ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരത്തെ അഭിമാനത്തോടും നന്ദിയോടും കൂടി അദ്ദേഹം അവതരിപ്പിച്ചു.

ലണ്ടന്‍ 2012ലാണ് അദ്ദേഹം ഒളിംപിക് യാത്ര ആരംഭിച്ചത്. ലണ്ടനില്‍ വെള്ളി മെഡലാണ് അദ്ദേഹം നേടിയത്. തുടര്‍ന്ന് റിയോ 2016ല്‍ മറ്റൊരു വെള്ളി മെഡലും ടോക്കിയോ 2020ല്‍ സ്വര്‍ണ്ണ മെഡലും നേടി.

- Advertisement -
Ad image

ഒളിംപിക് യാത്രയില്‍ ഉയര്‍ച്ച താഴ്ചകളും വെല്ലുവിളികളും ബുദ്ധിമുട്ടുകളും ആസ്വദിക്കുകയും വലിയ അനുഭവം നേടുകയും എണ്ണമറ്റ പാഠങ്ങള്‍ പഠിക്കുകയും ചെയ്തുവെന്നും ബര്‍ഷിം പറഞ്ഞു.

അത്ലറ്റിക്സില്‍ ഖത്തറിന്റെ പാരമ്പര്യം തുടരാന്‍ ഭാവിതലമുറയെ പ്രചോദിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ അവസാന ഒളിംപിക് മത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ പാരീസ് 2024 ഉദ്ഘാടന ചടങ്ങില്‍ ഖത്തറിന്റെ പതാക വാഹകനാകാനും ബര്‍ഷിം തയ്യാറെടുക്കുന്നു.

Share This Article
Leave a Comment
error: Content is protected !!