

അങ്കമാലി: അധ്യയന വര്‍ഷാരംഭത്തില്‍ കൂടിയാലോചനകളില്ലാതെ നടപ്പാക്കാന്‍ ശ്രമിച്ച അക്കാദമിക കലണ്ടര്‍ മുതല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച വരെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ശാന്തമായി നീങ്ങേണ്ട പൊതുവിദ്യാഭ്യാസരംഗം കലുഷിതമാവുകയാണ് ചെയ്യുന്നതെന്നും ഇതുമൂലം പലപ്പോഴും നാം കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങളും മേന്മകളും ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണെന്ന വസ്തുത കാണാതിരിക്കരുതെന്നും കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി പറഞ്ഞു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അങ്കമാലി ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സി എസ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് സാലിം മേക്കാലടി (പ്രസി), ഉമറുല്‍ ഫാറുഖ് ഹുദവി (സെക്ര), പി ആര്‍ നജിയ (ട്രഷ), കെ എ ഫാത്തിമ (വനിത വിങ് കണ്‍വിനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മുര്‍ഷിദ് എളയൂര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. വിദ്യാഭ്യാസം സംസ്‌കരണത്തിന് എന്ന സമ്മേളന പ്രമേയം ജില്ലാ ട്രഷറര്‍ ത്വാഹ പൊന്നാരി മംഗലം വിശദീകരിച്ചു. സക്കീര്‍ ഹുസൈന്‍ വെളിയത്തുനാട്, ഫസീല അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.
