ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്ക് യാത്രാവിമാനങ്ങള്‍ ജൂലൈ ഏഴിന് പുനരാരംഭിച്ചേക്കും

Web Desk
1 Min Read

ദുബൈ: ഇന്ത്യയില്‍ നിന്ന് യു എ ഇയിലേയ്ക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ ഏഴിന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. യു എ ഇ ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈകാതെ ഇതുസംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ദുബായിലേയ്ക്ക് വണ്‍വേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എന്നാല്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!