

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി കീഴ്മാട് ഗവണ്‍മെന്റ്് യു പി സ്‌ക്കൂളിനെ പുകയില രഹിത കലാലയമായി പ്രഖ്യാപിച്ചു.

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെഡ്മിസ്ട്രസ്, സന്നദ്ധ സംഘടന പ്രതിനിധികള്‍, രക്ഷകര്‍തൃ സംഘടന പ്രതിനിധികള്‍, നോഡല്‍ അധ്യാപകന്‍ എന്നിവരടങ്ങുന്ന പുകയില നിരീക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സ്‌കൂള്‍ കോമ്പൗണ്ടിന്റെ 100 വാര ചുറ്റളവിലെ കച്ചവടസ്ഥാപനങ്ങളില്‍ നിരീക്ഷണ സമിതി പരിശോധന നടത്തി പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി.

പുകയില വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ബോധവല്‍ക്കരണ പോസ്റ്ററുകള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു.
പുകയില രഹിത കലാലയത്തിന്റെ നിയമപ്രകാരമുള്ള ബോര്‍ഡുകള്‍ സ്‌ക്കൂള്‍ കവാടത്തില്‍ സ്ഥാപിച്ചു.
പുകയില രഹിത കലാലയത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ വാര്‍ഡ് മെമ്പര്‍ വി കൃഷ്ണകുമാര്‍ നിയമപ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ഹെഡ്മിസ്ട്രസ് സുനിത സി കെ, വിജയന്‍ കണ്ണന്താനം, സാനി വിന്‍സന്റ്, ഷാജി പി എ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രേഖ എസ് എസ് എന്നിവര്‍ പ്രസംഗിച്ചു.

