

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി കൈമാറരുതെന്ന് ഐ ടി മന്ത്രാലയം. ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി നല്‍കണമെന്നും പൂര്‍ണ ആധാര്‍ ആര്‍ക്കും നല്‍കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും ഐ ടി മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കുന്നത് കുറ്റകരമാണെന്നറിയച്ച ഐ ടി മന്ത്രാലയം മാസ്‌കഡ് ആധാറാണ് നല്‍കേണ്ടതെന്ന് അത് ലഭിക്കാന്‍ ആധാര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

ആധാര്‍ നമ്പര്‍ ഉപയോഗിക്കരുത്, അവസാന നാലക്കങ്ങള്‍ മാത്രം കാണിച്ചാല്‍ മതി, ആധാര്‍ വെര്‍ച്വല്‍ ഐ ഡി മാത്രം ഉപയോഗിയ്ക്കുക, ആധാറിന്റെ സ്‌കാനോ കോപ്പിയോ ആര്‍ക്കും നല്‍കാതിരിയ്ക്കുക, യു ഐ ഡി എ ഐ ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രം ആധാര്‍ നല്‍കുക, മറ്റാര്‍ക്കും ആധാര്‍ നല്‍കാതിരിയ്ക്കുക തുടങ്ങിയവയാണ് ഐ ടി മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നത്.

