വിദ്യാര്‍ഥി സംഘര്‍ഷം; ഗവണ്‍മെന്റ് ലോ കോളജ് അടച്ചു

Web Desk
1 Min Read

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളജില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.

city exchange

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കൊടി കീറിയതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തുടരുന്ന തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നാല് കെ എസ് യു പ്രവര്‍ത്തകര്‍, ഒരു എം എസ് എഫ് പ്രവര്‍ത്തകന്‍, ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍, ഒരു എ ഐ എസ് എഫ് പ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരായ അമന്‍, അമല്‍ദേവ്, അഭിനവ്, ജോയല്‍, അരുണ്‍, ആനന്ദ് എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കെ എസ് യു പ്രവര്‍ത്തകരായ ജോണ്‍ അജിത്ത്, സാബിര്‍ അലി, ജോര്‍ജ്, നിഥുല്‍ ബാബു, എം എസ് എഫ് പ്രവര്‍ത്തകനായ ഇര്‍ഫാന്‍ എന്നിവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സയിലാണ്. എ ഐ എസ് എഫ് പ്രവര്‍ത്തകനായ അനൂജിനും പരിക്കുണ്ട്. ഏകപക്ഷീയമായ അക്രമമാണ് ഉണ്ടായതെന്നാണ് ഇരുപക്ഷവും ആരോപിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!