മന്ത്രിമാര്‍ക്കെതിരായ വര്‍ഗീയ അധിക്ഷേപം: ഡി ജി പിക്ക് ഐ എന്‍ എല്‍ പരാതി നല്‍കി

Web Desk
1 Min Read

കോഴിക്കോട്: മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, അഹമമദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ അങ്ങേയറ്റം മ്ലേച്ഛമായ വര്‍ഗീയ അധിക്ഷേപം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി ഡി ജി .പിക്ക് പരാതി നല്‍കി.

city exchange

സമൂഹത്തില്‍ മതവൈരം വളര്‍ത്താനും വിദ്വേഷാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഫാദര്‍ ഡിക്രൂസ് നടത്തിയ പരസ്യ പ്രസ്താവന കേട്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കുമാവില്ല. വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ മറവില്‍ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികള്‍ക്കെതിരെ പോലും തങ്ങള്‍ക്ക് തോന്നുന്നത് വിളിച്ചുകൂവാമെന്ന ധാര്‍ഷ്ട്യം നിയമവാഴ്ചയോടും കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ പാരമ്പര്യത്തോടുമുള്ള തുറന്ന വെല്ലുവിളിയാണ്. വി അബ്ദുറഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നും തങ്ങള്‍ വിചാരിച്ചാല്‍ അദ്ദേഹത്തെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ല എന്നുമുള്ള ഡിക്രൂസിന്റെ ആക്രാശം കേരളീയ സമൂഹത്തെ ഒന്നാകെ നാണിപ്പിക്കുന്നതാണ്്. ഉത്തരേന്ത്യയിലേത് പോലെ, പരമത വിദ്വേഷം വിതക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കി കലാപന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ഇത്തരത്തിലുള്ള ആസൂത്രിത നീക്കത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ എന്‍ ല്‍ സംസ്ഥാന ജനറല്‍ സക്രട്ടറി കാസിം ഇരിക്കൂര്‍ ഡി ജി പിക്കയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!