ഭാഷാ സമരം അവകാശ നിഷേധങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്:അഡ്വ. ജെബി മേത്തര്‍ എം പി

Web Desk
1 Min Read

ആലുവ: ഭാഷാസമരം അവകാശ നിഷേധങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്പായിരുന്നു എന്ന് അഡ്വ. ജെബി മേത്തര്‍ എം പി പറഞ്ഞു. ഭാഷ പഠന നിഷേധങ്ങള്‍ക്കെതിരെയുള്ള പൊതുസമൂഹത്തിന്റെ ചെറുത്ത് നില്‍പാണ് മജീദ് റഹ്മാന്‍ കുഞ്ഞിപ്പമാരുടെ രക്തസാക്ഷിത്വത്തിലൂടെ നടന്നതെന്നും അവര്‍ പറഞ്ഞു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭാഷാനുസ്മരസമ്മേളനവും അവര്‍ഡ് ദാന ചടങ്ങും ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു.

city exchange

സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ മജീദ് റഹ്മാന്‍ കുഞ്ഞിപ്പ അവാര്‍ഡ് എം എ ഹംസ മാസ്റ്റര്‍ക്ക് ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് നല്‍കി.

ഭാഷാസമരത്തില്‍ പങ്കാളികളായ മുന്‍ സംസ്ഥാന ഭാരവാഹികളായ വി കെ അബ്ദുറഹിമാന്‍ കുട്ടി, കെ എം യൂസുഫ്, എം പി ബാവ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

- Advertisement -
Ad image

ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നിസമോള്‍ ഇസ്മായില്‍, കെ എം മുഹമ്മദ് മാസ്റ്റര്‍ സംസ്ഥാന ഭാരവാഹികളായ ഇ ഐ മുജീബ്, അനസ് എം അഷറഫ്, നബില്‍ എസ്, സംഗീത റോബര്‍ട്ട്, കെ എസ് യാസിര്‍, നാദിര്‍ഷ ടി, മുഹമ്മദ് ഷാഫി ആലുവ, പി എ അബ്ദുല്‍ നാസര്‍, പി എ ഖമറുദ്ദീന്‍, സുനിത എം എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!