ദുരിതമുഖത്ത് സേവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

കോഴിക്കോട്: മഴക്കെടുതിയാല്‍ പൊറുതിമുട്ടുന്നവര്‍ക്ക് വേണ്ടി ദുരിതാശ്വാസപ്രവര്‍ത്തന ശക്തിപ്പെടുത്തണമെന്ന് കേരള നദ്‌വതുല്‍ മുജാഹിദീന്‍ ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കെ എന്‍ എം കോഴിക്കോട് സിറ്റി കോ ഓഡിനേഷന്‍ കമ്മിറ്റി തീരദേശത്തെ ദരിദ്രര്‍ക്ക് നല്‍കുന്ന ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പാവപ്പെട്ട അഞ്ഞൂറ് കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത്. ഈ പ്രവര്‍ത്തനം പഞ്ഞമാസങ്ങളില്‍ ഇനിയും തുടരണമെന്ന് അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം അതിഭീകരവും ഭയാനകവുമാണെന്നും അവിടെ ദുരിതമുഖത്ത് സേവന പ്രവര്‍ത്തനങ്ങളില്‍ ഇതര സംഘങ്ങളോടൊപ്പം ഐ എസ് എം ഈലാഫ് വളണ്ടിയര്‍മാര്‍ സജീവമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാണെന്നും അത് ഫലപ്രദമാവാന്‍ സംഘടിത പ്രവര്‍ത്തനങ്ങളുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ഭക്ഷ്യ കിറ്റുകള്‍ ശാഖാ ഭാരവാഹികള്‍ ഏറ്റുവാങ്ങി. കെ എന്‍ എം ജില്ലാ പ്രസിഡന്റ് മരക്കാരുട്ടി, കുഞ്ഞഹമ്മദ് കോയ, മുഹമ്മദ് നാസര്‍, നിയാദ്, ഫൈസല്‍ പള്ളിക്കണ്ടി എന്നിവര്‍ സംസാരിച്ചു. ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്ക് സംഘാടകര്‍ നന്ദി പ്രകാശിപ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!