യുവാവിനെ ദുബൈയില്‍ കാണാതായി

Web Desk
0 Min Read

ദുബൈ:മലയാളി യുവാവിനെ ദുബൈയില്‍ കാണാതായെന്ന് പരാതി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ശ്രീമഞ്ജുഷയില്‍ സത്യന്റയും മഞ്ജുവിന്റെയും മകന്‍ മനീഷ് സത്യനെ(24)യാണ് കാണാതായത്. ദുബൈ റാഷിദിയക്കടുത്തുള്ള നാദാല്‍ ഷമ്മ പാര്‍ക്കില്‍ അച്ഛന്‍ സത്യനോടൊപ്പം 6 ന് വൈകീട്ട് 4മണിക്ക് നടക്കാനിറങ്ങിയതായിരു ന്നു. ഇവിടെ നിന്നാണ് മനീഷിനെ കാണാതാവുന്നത്. യാത്ര ഇഷ്ടപ്പെടുന്ന മനീഷ് കാണാതാകുമ്പോള്‍ പച്ചയും നീലയും നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നതെന്ന് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. മനീഷിനെ കണ്ടുകിട്ടുന്നവര്‍ സത്യനെയോ (0525728848) ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!