ഗൂഗിള്‍ ചതിച്ചു: നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ നെട്ടോട്ടം

Web Desk
1 Min Read

ദുബൈ: ഗൂഗിള്‍ പണിപറ്റിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് അമളി പറ്റി. ഇന്ത്യന്‍ രൂപക്ക് വന്‍തിരിച്ചടിയുണ്ടായതായി സമൂഹമാധ്യമങ്ങളിലും മറ്റും കഴിഞ്ഞ ദിവസം വ്യാപക പ്രചാരണമുണ്ടായിരുന്നു. കറന്‍സി വിനിമയം സംബന്ധിച്ച ഗൂഗിള്‍ വിവരമാണ് തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കിയത്. ഒരു യു.എ.ഇ ദിര്‍ഹത്തിന് 24 ഇന്ത്യന്‍ രൂപക്കും മുകളിലായിരുന്നു ഗൂഗ്ള്‍ പ്രകാരമുള്ള നിരക്ക്. നാട്ടിലേക്ക് പണമയക്കാന്‍ രൂപയുടെ മൂല്യം മാറിമറിയുന്നതും നോക്കി കാത്തിരിക്കുന്ന പ്രവാസികളില്‍ നല്ലൊരു വിഭാഗം ഇതു കണ്ട് ജാഗ്രതയിലായി.

city exchange

ഈ മാസം തുടക്കം പുതല്‍ യു.എ.ഇ ദിര്‍ഹമിന് 20 രൂപയില്‍ താഴെയാണ് മൂല്യം. നിരക്ക് 20 കടന്നാല്‍ പണമയക്കാമെന്ന് കരുതി കാത്തിരിക്കുന്ന പ്രവാസികള്‍ ഉച്ചയോടെ ഗൂഗ്‌ളില്‍ തപ്പിയപ്പോള്‍ കണ്ണുതള്ളി. 24.70 രൂപയാണ് ഒരു ദിര്‍ഹമിന് ഗൂഗ്ള്‍ കാണിച്ചത്. എന്നാല്‍ ഗൂഗ്ള്‍ വിവരം വ്യാജമാണെന്ന വിശദീകരണവുമായി മണി എക്‌സ്‌ചേഞ്ചുകാര്‍ രംഗത്തു വന്നു. കൂടിയ നിരക്കില്‍ പണമയക്കാന്‍ നിരവധിപേരാണ് വിളിച്ചതെന്ന് വിവിധ പണമിടപാടു സ്ഥാപനങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ രൂപക്കൊപ്പം പാകിസ്താന്‍ രൂപക്കും ഗൂഗ്ള്‍ വലിയ നിരക്കാണ് നല്‍കിയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും 24ല്‍ നിന്ന് 23ലേക്കും പിന്നീട് വീണ്ടും 24ലേക്കും മാറിയും മറിഞ്ഞും നില്‍ക്കുകയായിരുന്നു ഗൂഗിള്‍ നിരക്ക്. വിവിധ എക്‌സ്‌ചേഞ്ചുകളിലെ ജീവനക്കാര്‍ക്ക് ഫോണ്‍ വിളികൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണുണ്ടായത്.

Share This Article
Leave a Comment
error: Content is protected !!