
ആലുവ: കഴിഞ്ഞ 17 വര്‍ഷത്തിനിടെ 18600ഓളം കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ള ആളുകള്‍ക്ക് സൗജന്യമായി നീന്തല്‍ പരീശീലനം നല്‍കിയ നീന്തല്‍ പരിശീലകന്‍ സജി വളാശ്ശേരിയെ ആലുവ മുനിസിപ്പല്‍ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാടയണിയിച്ചും ഉപഹാരം കൈമാറിയും അനുമോദിച്ചു.

ഇത്രയധികം ആളുകള്‍ക്ക് സൗജന്യമായി നീന്തല്‍ പരിശീലനം നല്കി അവരെ സ്വയം പ്രാപ്തരാക്കുവാനും അതിലൂടെ മറ്റുള്ളവരെ ആപത്ഘട്ടത്തില്‍ സഹായിക്കുവാനും ഇതൊരു വ്യായാമമായി മാറ്റുവാനും പ്രാപ്തരാക്കിയ സജി വളാശ്ശേരിയുടെ നിസ്വാര്‍ഥസേവനം ഏറെ പ്രശംസനീയമാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

ലാഭേച്ഛയില്ലാതെ നടത്തുന്ന സേവനത്തിന് ആലുവയുടെ സ്‌നേഹാദരവ് നല്കി അനുമോദിച്ച അന്‍വര്‍ സാദത്ത് എം എല്‍ എക്ക് സജി വളാശ്ശേരി ചടങ്ങില്‍ നന്ദി പറഞ്ഞു.
