

ദോഹ: നടപടിക്രമങ്ങള്‍ ശരിയായി പാലിക്കാത്തതിനും ഉപഭോക്തൃ പരാതികളോട് പ്രതികരിക്കാതിരിക്കുകയും ചെയ്ത 23 വിദേശ ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ ലൈസന്‍സ് തൊഴില്‍ മന്ത്രാലയം റദ്ദാക്കി. തൊഴില്‍ദാതാക്കളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും റിക്രൂട്ട്മെന്റ് ഓഫീസുകളിലെ തുടര്‍ച്ചയായ തുടര്‍നടപടികളുടെയും നിയന്ത്രണത്തിന്റെയും ഭാഗമായിരുന്നു തീരുമാനം.

അല്‍ നാസര്‍ റിക്രൂട്ട്മെന്റ് ഏജന്‍സി, അല്‍-ഷുയൂഖ് മാന്‍പവര്‍, അല്‍-മീര്‍ മാന്‍പവര്‍, ഫ്രണ്ട്സ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ഓണ്‍ പോയിന്റ് റിക്രൂട്ട്മെന്റ് സൊല്യൂഷന്‍, യൂറോടെക് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, റീജന്‍സി മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ടോപ്പ് യുണീക്ക് മാന്‍പവര്‍, അല്‍ വാദ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ ഷെരീഫ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ ബരാക ടു മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ഏഷ്യന്‍ ഗള്‍ഫ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, വൈറ്റ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ദന ദോഹ മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ നൗഫ് റിക്രൂട്ട്മെന്റ്, റോയല്‍ മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ വജ്ബ മാന്‍പവര്‍ റിക്രൂട്ട്മെന്റ്, പ്രോഗ്രസീവ് കമ്പനി മാന്‍പവര്‍ റിക്രൂട്ട്മെന്റ്, പ്രോഗ്രസീവ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, ഇറാം മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ സഫ്സഫ് മാന്‍പവര്‍ റിക്രൂട്ട്മെന്റ്, അല്‍ വാബ് മാന്‍പവര്‍ റിക്രൂട്ട്മെന്റ് എന്നിവയാണ് ലൈസന്‍സ് റദ്ദാക്കിയ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നതിനുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന് തൊഴില്‍ മന്ത്രാലയം റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ തുടര്‍ച്ചയായ പരിശോധന കാമ്പെയ്നുകളാണ് നടത്തുന്നത്.
പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് തൊഴില്‍ മന്ത്രാലയം 40288101 എന്ന ഹോട്ട്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഗാര്‍ഹിക ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ നിന്ന് എന്തെങ്കിലും ദുരുപയോഗമോ ലംഘനങ്ങളോ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ഥിച്ചു.

