

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ സ്ഫോടന കേസന്വേഷണം അട്ടിമറിക്കുന്നതിനാണ്
എ ഡി ജി പി വിജയനെ ആ സന്ദര്‍ഭത്തില്‍ സസ്പെന്റ് ചെയ്തതെന്ന് എസ് ഡി പി ഐ.

ഇക്കാര്യത്തില്‍ എ ഡി ജി പി എം ആര് അജിത്ത് കുമാറിന്റെ കൈകളാണ് പ്രവര്‍ത്തിച്ചത്. ശരിയായ രീതിയില്‍ കേസന്വേഷണം നടക്കാതിരിക്കുവാനാണ് അജിത്ത് കുമാറിന്റെ ഇടപെടലുണ്ടായത്. അതുകൊണ്ടാണ് അന്വേഷണം പാതി വഴിയില്‍ നിലച്ചത്.

കാസര്‍ക്കോട് മുതലുള്ള മലബാറിലെ
ജില്ലകള്‍ ഭീകരവാദികളുടെ താവളമായി മാറിയെന്ന സംഘ്പരിവാര്‍ പ്രചാരണത്തിന് അടിത്തറയുണ്ടാക്കുവാനുള്ള നീക്കത്തിന്റെ ബാക്കി പത്രമായിരുന്നു എലത്തൂരില്‍ വെച്ച് ട്രെയിനില്‍ നടന്നത്.
പ്രതിയെന്ന് സംശയിക്കപ്പെട്ട ആള് ഷാഹീന്‍ ബാഗില്‍ നിന്നല്ലേ വരുന്നത് പിന്നെ ഞാന്‍ അധികം പറയേണ്ടല്ലേ എന്ന എ ഡി ജി പിയുടെ പ്രസ്താവനയടക്കം സംഘ്പരിവാര്‍ നാടകത്തിന് ഇദ്ദേഹം കൂട്ടുനിന്നുവെന്നതിന് തെളിവാണെന്നും അജിത്ത് കുമാറിന്റെ സംഘ്പരിവാര്‍ ബന്ധം തെളിഞ്ഞിരിക്കെ എലത്തൂര്‍ ട്രെയിന്‍ സ്ഫോടന കേസ് വീണ്ടുമന്വേഷിക്കണമെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ്റ് മുസ്തഫാ കൊമ്മേരിയും ജനറല്‍ സെക്രട്ടറി എന്‍ കെ റശീദ് ഉമരിയും മാധ്യമങ്ങളോട് പ്രതികരിച്ചു.

