

റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീകരിച്ച വിഷന്‍ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയാണ് യൂസഫലി.

പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ റാഷിദ് ചെയര്‍മാനായ വിഷന്‍ ബാങ്കില്‍ പ്രമുഖരായ സൗദി വ്യവസായികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ളത്. ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയില്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്.

600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്റെ മൂലധനം. ഈ വര്‍ഷാവസാനത്തോടെ വിഷന്‍ ബാങ്ക് പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തന സജ്ജമാകും. ലോകത്തെ മുന്‍നിര സാമ്പത്തിക കേന്ദ്രമാകാന്‍ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡിജിറ്റല്‍ ബാങ്കിങ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നത്. വിഷന്‍ ബാങ്ക്, എസ് ടി സി എന്നിവയടക്കം മൂന്ന് ഡിജിറ്റല്‍ ബാങ്കുകള്‍ക്കാണ് സൗദി ഭരണകൂടം പ്രവര്‍ത്തനാനുമതി നല്‍കിയത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ഏറ്റവും വലിയ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ നയങ്ങള്‍ക്കനുസരിച്ചാണ് ഡിജിറ്റല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

