ഗാസയില്‍ അണുബോംബിടുമെന്നു പറഞ്ഞ ഇസ്രായേലി മന്ത്രിക്ക് സ്ഥാനം പോയി

Web Desk
0 Min Read

ടെല്‍ അവീവ്: ഗാസയില്‍ അണുബോംബിടുന്നത് സാധ്യതയാണെന്നു പറഞ്ഞ ഇസ്രായേല്‍ മന്ത്രിക്ക് സ്ഥാനം നഷ്ടമായി. ജെറുസലേം കാര്യ പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവാണ് വിവാദം പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മുഖം രക്ഷിക്കാന്‍ ഇസ്രായേല്‍ മന്ത്രിയുടെ സ്ഥാനം തെറുപ്പിച്ചത്.

city exchange

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഒട്‌സമ യഹൂദിതിന്റെ മന്ത്രിയാണ് എലിയാഹു. ഇസ്രയേലിലെ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഗാസയില്‍ അണുംബോംബ് പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് ‘അതുമൊരു സാധ്യതയാണ്’ എന്നായിരുന്നു എലിയാഹു മറുപടി നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!