പുകയില വിരുദ്ധ ദിനം ആചരിച്ചു

Web Desk
1 Min Read

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാലാം മൈല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ ലോക പുകയില വിരുദ്ധ ദിനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ജി രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

city exchange

മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ രാജ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബോധവത്ക്കരണ പോസ്റ്റര്‍ പ്രിന്‍സിപ്പാള്‍ ജിനു മോള്‍ കെ എസിന് നല്‍കി പ്രകാശനം ചെയ്തു. നിയമ പ്രകാരം സ്ഥാപിക്കേണ്ട കോട്പ ബോര്‍ഡുകള്‍ വൈസ് പ്രസിഡണ്ട് സ്‌നേഹ മോഹനന്‍ ഡയറക്ടര്‍ക്ക് കൈമാറി.

ബോധവല്‍ക്കരണ സെമിനാറിന് ഡോ. ദിവ്യ രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രേഖ എസ് എസ്, സബ്‌ന കെ ബി എന്നിവര്‍ പ്രസംഗിച്ചു.

പുകയില കമ്പനികളുടെ ഇടപെടലില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ സന്ദേശം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!