ഗാന്ധി സ്മൃതിയുമായി വാര്‍മുകിലും ലയണ്‍സും

Web Desk
1 Min Read

കോഴിക്കോട്: ഗാന്ധി ജയന്തി ദിനത്തില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സഹായ വിതരണവും സംഗീതാര്‍ച്ചന പ്രോഗ്രാമും. വാര്‍മുകില്‍ സോഷ്യോ- കള്‍ച്ചറല്‍ ഫോറവും ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് മെട്രൊയും സംയുക്തമായി നടത്തിയ ഗാന്ധി സ്മൃതി ലയണ്‍സ് ക്ലബ് 318 ഇ ഡിസ്ടിക്ട് ഗവര്‍ണ്ണര്‍ ഡോ. പി സുധീര്‍ ഉദ്ഘാടനം ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഉത്തമം സംഗീതമാണെന്നും പ്രയാസങ്ങള്‍ പങ്ക് വെയ്ക്കാന്‍ ഇടമില്ലാത്തതാണ് ഇക്കാലത്ത് മാനസിക സംഘര്‍ഷം ഇത്രയും കൂടാന്‍ കാരണമെന്നും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മാനസിക സന്തോഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

city exchange

വാര്‍മുകില്‍ ചെയര്‍മാന്‍ എ വി റഷീദ് അലി അധ്യക്ഷത വഹിച്ചു. ഡോ. പി സുധീറില്‍ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ള പേഷ്യന്റ് എയ്ഡ് സൂപ്രണ്ട് ഡോ. ആര്‍ രാജേന്ദ്രന്‍ ഏറ്റുവാങ്ങി. അന്തേവാസികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ സൂപ്രണ്ടില്‍ നിന്നും ലയണ്‍സ് റീജിനല്‍ ചെയര്‍ പേഴ്‌സണ്‍ വത്സല ഗോപിനാഥ് ഏറ്റുവാങ്ങി. ലയണ്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി കെ ബാലകൃഷ്ണന്‍, ലയണ്‍സ് കാലിക്കറ്റ് മെട്രോ പ്രസിഡന്റ് ഡോ. ബിപിന്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, കെ പി സുഭാഷ് ചന്ദ്ര ബോസ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍മുകില്‍ ജോയിന്റ് കണ്‍വീനര്‍ രേഖ അജിത്ത് സ്വാഗതവും വാര്‍മുകില്‍ കണ്‍വീനര്‍ വി എം ശശികുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വാര്‍മുകില്‍ ഗായക സംഘം ഗാന്ധി സ്മൃതി രഘുപതി രാഘവ രാജാറാം എന്ന ഭജനയും പിന്നണി ഗായകന്‍ പി കെ സുനില്‍ കുമാര്‍, നയന്‍ ജെ ഷാ, ദേവനന്ദ, ജിഷ ഉമേഷ്, ശരത്ത്, സുനില്‍ ഹരിദാസ് തുടങ്ങിയവരുടെയും അന്തേവാസികളുടെയും ജീവനക്കാരുടെയും സംഗീത വിരുന്നും ആഘോഷത്തിന് നിറം പകര്‍ന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!