യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസിന് സ്വീകരണം നല്‍കി

Web Desk
2 Min Read

ആലുവ: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിന്‍ഷാദ് ജിന്നാസിനു ആലുവ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ നമ്പൂരിമഠം ഹാളില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ചാലക്കുടി എം പി ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.

city exchange

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അന്‍വര്‍ സാദത്ത് എം എല്‍ എ, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ലിന്റോ പി ആന്റോ, ദിനില്‍രാജ്, ഡി സി സി ഭാരവാഹികളായ അഡ്വ. പി ബി സുനീര്‍, ബി എന്‍ ഉണ്ണികൃഷ്ണന്‍, എം ജെ ജോമി, ബാബു പുത്തനങ്ങാടി, ഐ എന്‍ ടി യു സി നേതാവ് വി പി ജോര്‍ജ്, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, ആലുവ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി എ മുജീബ്, ഡി സി സി അംഗം അഷ്‌കര്‍ പനയപ്പള്ളി, ഐ എ സി റീജിനല്‍ പ്രസിഡന്റ് പി വി എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ എം എസ് സനു, സിദ്ദിഖ് മീന്ത്രയ്ക്കല്‍, അനൂപ് ശിവ ശക്തി, ജിനാസ് ജബ്ബാര്‍, എം എം സക്കീര്‍, അസര്‍ മല്ലിശ്ശേരി, ജിതിന്‍ രാജ്, അമീര്‍ഷാ എം എച്ച്, അഫ്‌സല്‍ മുഹമ്മദ്, ജസ്റ്റിന്‍ ജോണ്‍ ജസ്സ് പുതുശ്ശേരി, മുഹ്‌സിന, ജോബി വര്‍ഗീസ്, ഫഹദ്, ഷാരൂഖ് റോബിന്‍, കിഷോര്‍, കോണ്‍ഗ്രസ് നേതാക്കന്മാരായ ഷാനവാസ്, മുഹമ്മദ് ഷഫീക്ക്, എം എ ഹാരിസ്, ജി മാധവന്‍കുട്ടി, ഫാസില്‍ ഹുസൈന്‍, അഷറഫ് പി എം, പി ജെ ജോയ്, കെ കെ ജമാല്‍, ജലീല്‍, ലിസി സെബാസ്റ്റ്യന്‍, കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു, ലിസി എബ്രഹാം, എം എ കെ നജീബ്, വിനോദ് ജോസ്, ജെരാള്‍ഡ്, സോണി സെബാസ്റ്റിന്‍, ഷമ്മി സെബാസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!