

ആലുവ: സര്‍ക്കാര്‍ പുറത്തുവിടാതെ വെച്ച കെ റെയില്‍ ഡി പി ആര്‍ പുറത്തുകൊണ്ടുവന്ന അന്‍വര്‍ സാദത്ത് എം എല്‍ എയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ആലുവയിലെ കോണ്‍ഗ്രസ്. നേരത്തെ അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഡി പി ആര്‍ കോപ്പി ചെയ്ത സി ഡി നല്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ പ്രസ്തുത സി ഡി തനിക്ക് ലഭിച്ചില്ലെന്നും ഇപ്പോള്‍ ഡി പി ആര്‍ രഹസ്യ രേഖയാണെന്ന് സര്‍ക്കാര്‍ പറയുന്നത് ഒളിച്ചു കളിയാണെന്നും നേരത്തെ അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞിരുന്നു. നിയമസഭയില്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെതിരെ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കെ റെയിലിന്റെ ഡി പി ആര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിക്കെതിരെ തനിക്ക് അവകാശലംഘന നോട്ടീസ് വരെ നല്‍കേണ്ടിവന്നത്
പദ്ധതിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ജനങ്ങളില്‍ നിന്ന് പലതും മറച്ച് വെക്കാനുണ്ടെന്നതിന്റെ തെളിവാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
ഡി പി ആര്‍ ലഭ്യമായതോടെ കോടികള്‍ കമ്മീഷനടിക്കാനുള്ള മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ട് പദ്ധതിയാണിതെന്ന പ്രതിപക്ഷ ആരോപണം ശരിയായി.
292 കിലോമീറ്റര്‍ കരിങ്കല്ല് കെട്ടി മണ്ണിട്ട് പൊക്കേണ്ടി വരുന്ന പദ്ധതി കേരളത്തിന്റെ അവശേഷിക്കുന്ന പ്രകൃതിസമ്പത്ത് കൂടി നശിപ്പിക്കും.
പദ്ധതിക്കാവശ്യമായ കരിങ്കല്ല് മധ്യകേരളത്തില്‍ നിന്ന് തന്നെ ലഭ്യമാകുമെന്നാണ് അവകാശവാദം. യഥാര്‍ഥത്തില്‍ അതീവ ദുര്‍ബലമായ പശ്ചിമഘട്ട മലനിരകളുടെ സര്‍വനാശമാവും സംഭവിക്കാന്‍ പോകുന്നത്. ഇത് അനുവദിക്കില്ല. നിലവില്‍ കരിങ്കല്ല് ലഭിക്കാത്തത് മൂലം വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍
കെ റെയിലുമായി വരുന്നത്. തട്ടിപ്പുകള്‍ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാട്ടം തുടരുമെന്നും എം എല്‍ എ പറഞ്ഞു.

