

കൊച്ചി: ആഗോള സമ്പദ്ഘടനയില്‍ നേതൃത്വത്തിന്റെ അഭാവം സാമ്പത്തിക മേഖലയില്‍ അനുഭവപ്പെടുന്നുണ്ടെന്ന് ടാറ്റ ടെലിസര്‍വീസസ് മുന്‍ സി എം ഡിയും ഇ ക്യുബ് ഇന്‍വെസ്റ്റ്മെന്റ്സ് ചെയര്‍മാനുമായ മുകുന്ദ് രാജന്. വിപണികള്‍ തമ്മിലുള്ള അകലം കുറഞ്ഞതോടെ രാജ്യാന്തര തലത്തിലെ ചലനങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ കഴിയുന്നുണ്ട്. ഏറെ വൈകാതെ ഇന്ത്യക്ക് ആഗോള സാമ്പത്തിക ശാക്തിക ചേരിയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെ എം എ വാര്‍ഷിക മാനേജ്മെന്റ്് കണ്‍വന്‍ഷനില്‍ ദി റെസ്പോണ്സിബിള് ബിസിനസ് ഓഫ് ദി ഫ്യുച്ചര്‍ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ്പുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബയോ എനര്‍ജി തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങള്‍ക്ക് വരും നാളുകളില്‍ ഏറെ സാധ്യതയുണ്ട്.

പ്രകൃതി തിരിച്ചടിക്കുമ്പോള്‍ ഒളിക്കാനൊരിടം ഇല്ലെന്ന് സമീപകാല സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇത് എല്ലാവര്‍ക്കുമുള്ള പാഠമാണ്. ആഗോളതാപനം കനത്ത വെല്ലുവിളിയായി തുടരുന്നു. കൂടുതല്‍ ആഗോള കമ്പനികള്‍ പ്രകൃതി സൗഹൃദ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യക്ക് മുന്നേറാന്‍ കഴിയും. ഊര്‍ജ സംരക്ഷണം, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയിലൂടെ മുന്നേറാന്‍ കഴിയണം. സൈബര്‍ സുരക്ഷ, നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന ധാര്‍മികത എന്നിവയൊക്കെ ഭാവിയില്‍ ചോദ്യ ചിഹ്നമായി വന്നേക്കാം. അതീവ സൂക്ഷമതയോടെ വേണം ഇനിയുള്ള നാളുകളില്‍ ബിസിനസ് തെരഞ്ഞെടുക്കണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുള്ള വ്യവസായങ്ങളോ വന്‍കിട നിര്‍മാണ യൂണിറ്റുകളോ കേരളത്തില്‍ സാധ്യമല്ലെന്ന് വ്യവസായ, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല ചൂണ്ടിക്കാട്ടി. ലഭ്യമായ സൗകര്യങ്ങളും വിഭവങ്ങളും ഉപയോഗിച്ച് പരമാവധി പ്രയോജനമുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് വരുന്ന ഓരോ നിക്ഷേപവും ഉത്തരവാദിത്വബോധത്തോടെ സ്വീകരിക്കാനും നടപ്പാക്കാനും ചട്ടക്കൂട് ഉണ്ടാകണം. പുതിയ പദ്ധതികള്‍ വരുമ്പോള്‍ ജനങ്ങളുടെ അവകാശങ്ങള്‍ കവര്ന്നെടുക്കാനാണെന്ന മിഥ്യാധാരണ തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ യുഗത്തിലേക്ക് പൂര്‍ണമായും കടക്കാന്‍ കേരളത്തിന് കഴിയണമെങ്കില്‍ ഉദ്യോഗസ്ഥരുടെയും സമൂഹത്തിന്റേയും കാഴ്ചപ്പാട് മാറണമെന്നും സാങ്കേതിക വിദ്യയുടെയും നൂതന സംവിധാനങ്ങളുടെയും പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ബോധ്യപ്പെടുത്തുകയും വേണമെന്ന് ഐ ബി എസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് അഭിപ്രായപ്പെട്ടു.
വിവിധ സെഷനുകളിലായി എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ സി എം ഡി ബെജി ജോര്‍ജ്, കെ പി എം ജി പാര്‍ട്ട്ണര്‍ ഡോ. ശങ്കരന് വെങ്കട്ടരമണി, ബി പി സി എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അജിത് കുമാര്‍, ഹാരിസണ്‍സ് മലയാളം ഷെഫ് എക്സിക്യൂട്ടീവ് ആന്‍ഡ് ഡയറക്ടര്‍ വെങ്കിട്ടരാമന് ആനന്ദ്, കിംസ് ഹെല്‍ത്ത് ക്ലസ്റ്റര്‍ സി ഒ ഒ ഡോ. അവിനാശ് നാണിവഡേക്കര്, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് പ്ലാന്റ് മേധാവി ബിനു മാത്യു, ഹണിവെല്‍ സെയില്‍സ് ലീഡര്‍ മരിയ ലാല്‍, മൈക്രോസോഫ്റ്റ് സൊല്യൂഷന് സ്പെഷ്യലിസ്റ്റ് അരവിന്ദ് രാമന്, ഫിന്‍ടെക് കോര്‍പ്പറേറ്റ് മോഡറേറ്റര്‍ അനു തിവാരി, ഡിസ്കവര് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സി ആര് ഒ ഡോ. ഭരത് പാഞ്ചാലി, ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സ് ജോര്‍ജ്, വണ്‍ മുത്തൂറ്റ് ഡയറക്ടര്‍ തോമസ് മുത്തുറ്റ് ജോണ്‍, കാര്‍ത്തിക് രാമമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.
കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല, സീനിയര്‍ വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്, ഓണററി സെക്രട്ടറി അള്‍ജിയേഴ്സ് ഖാലിദ്, ജോ. സെക്രട്ടറി ദിലീപ് നാരായണന്, വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍, ഡോ. അനില്‍ ജോസഫ്, മുന്‍ പ്രസിഡന്റുമാരായ ജിബു പോള്‍, വിവേക് കെ ഗോവിന്ദ്, എന്നിവര്‍ പ്രസംഗിച്ചു.
അടുത്ത തലമുറ ആശയവിനിമയത്തിലെ വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്ത സമ്മേളനം ഇനിയുള്ള നാളുകളില്‍ നെറ്റ്വര്‍ക്ക് കൂടുതല്‍ ശേഷിയും ഡാറ്റ വോളിയവും മിന്നല്‍ വേഗതയുംവാഗ്ദാനം ചെയ്യുന്നുമെന്ന് വിലയിരുത്തി. ധനകാര്യ, ആരോഗ്യ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാകും വരും നാളുകള്‍ സാക്ഷ്യം വഹിക്കുകയെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഫിന്‍ടെക് മേഖലയ്ക്ക് സ്മാര്‍ട്ട്ഫോണുകളും റിമോട്ട് ടെല്ലറുകളായി സംയോജിപ്പിക്കാന്‍ കഴിയുമെന്നും വ്യാപകമായ പിയര്‍-ടു-പിയര്‍ ലെന്‍ഡിംഗ്, ഡിജിറ്റല്‍ നിക്ഷേപങ്ങള്‍, വെര്‍ച്വല്‍ വ്യക്തിഗത സാമ്പത്തിക ഉപദേശക സേവനങ്ങള്‍ ഇനി സാധ്യമാകുമെന്നും കണ്വന്ഷന് വിലയിരുത്തി. ഗ്രാമപ്രദേശങ്ങള്‍, ചെറുപട്ടണങ്ങള്‍ എന്നിവയുടെ വിപണികളിലേക്കുള്ള വിശാലമായ പ്രവേശനം കേരളത്തിന്റെയും ഇന്ത്യയുടേയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും കണ്വന്ഷന് വിലയിരുത്തി.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

