ഉത്തരാഖണ്ഡില്‍ മൂന്നാമനെ പരീക്ഷിക്കാനൊരുങ്ങി ബി ജെ പി

Web Desk
1 Min Read

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിലവിലുള്ള നിയമസഭയില്‍ മൂന്നാമത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്ന് ബി ജെ പി. നിലവിലുള്ള രണ്ടാമന്‍ മുഖ്യമന്ത്രിക്ക് സമയപരിധിക്കകം തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൂന്നാം മുഖ്യമന്ത്രിക്ക് നറുക്കു വീണത്.
ഖാദിമ എം എല്‍ എയും 45കാരനുമായ പുഷ്‌കര്‍ സിംഗ് ദാമിയാണ് പുതിയ മുഖ്യമന്ത്രി. നിലവില്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്ന തിരഥ് സിംഗ് റാവത്തിന് സെപ്തംബര്‍ 10നകം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് വിജയിക്കണം. നിലവില്‍ പൗരി ഗര്‍വാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ പ്രതിനിധിയാണ് റാവത്ത്. കോവിഡിന്റെ പശ്ചാതലത്തില്‍ റാവത്തിന് സമയപരിധിക്കകം തെരഞ്ഞെടുപ്പിനെ നേരിടാനാവാതെ വന്നാല്‍ ഭരണഘടനാ പ്രതിസന്ധി രൂപപ്പെട്ടേക്കുമെന്നതിനാലാണ് സ്ഥാനം രാജിവെച്ചത്. പാര്‍ലമെന്റ് അംഗമെന്ന സ്ഥാനം രാജിവെക്കാതെയാണ് റാവത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരമായാണ് മാര്‍ച്ച് 10ന് തിരഥ് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് ചുമതലയേറ്റത്.
ഉത്തരാഖണ്ഡ് ബി ജെ പി മുന്‍ അധ്യക്ഷനും ദിതിഹട്ട് എം എല്‍ എയുമായ ഭിഷന്‍ സിംഗ് ചുഫല, ചൗബാട്ടാക്കല്‍ എം എല്‍ എ സത്പാല്‍ മഹാരാജ്, ശ്രീനഗര്‍ എം എല്‍ എ. ധാന്‍ സിംഗ് റാവത്ത് തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നെങ്കിലും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി അടുത്ത ബന്ധമുള്ള പുഷ്‌കര്‍ സിംഗ് ദാമി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!