ജി എസ് ടി ദേശീയ സമ്മേളനം കൊച്ചിയില്‍

Web Desk
1 Min Read

കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ)യുടെ ജി എസ് ടി ആന്‍ഡ് ഇന്‍ഡയറക്ട് ടാക്സസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ജി എസ് ടി ദേശീയ സമ്മേളനം 9, 10 തിയ്യതികളില്‍ എറണാകുളം റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും. ഐ സി എ ഐ എറണാകുളം ബ്രാഞ്ചാണ് ആതിഥേയത്വം വഹിക്കുന്നത്.

city exchange

ഒന്‍പതിന് രാവിലെ 10ന് കേന്ദ്ര ജി എസ് ടി കമ്മീഷണര്‍ മനീഷ്‌കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ വി ശങ്കര നാരായണന്‍ ചെന്നൈ, വേണുഗോപാല്‍ ഗെല്ല, എ ജതിന്‍ ക്രിസ്റ്റഫര്‍, വി രഘുരാമന്‍, അവിനാശ് പോഡാര്‍ സൂറത്ത്, സുശീല്‍ കുമാര്‍ ഗോയല്‍ കൊല്‍ക്കത്ത എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

രജിസ്‌ട്രേഷന് www.kochiicai.org എന്ന വിലാസത്തില്‍ പങ്കെടുക്കാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!