

കോഴിക്കോട്: ഗുരു പൂര്‍ണ്ണിമാദിനത്തില്‍ മുക്കത്ത് ‘അമ്പാടി’ വീട്ടില്‍ ഡോ. എം എന്‍ കാരശ്ശേരിയെ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍ ആദരിച്ചു. വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളുമായി സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, സംവാദ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹവുമായി വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആശയം പങ്കുവെച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ വി സുധീര്‍, സാബു കൊയ്യേരി, അഖില്‍ പി എസ്, രാജന്‍ കൗസ്തുഭം, ഷിംജി വാരിയംകണ്ടി എന്നിവരും സംബന്ധിച്ചു.
