

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സ്റ്റേറ്റ്/ സി ബി എസ് ഇ/ ഐ സി എസ് ഇ/ ഐ എസ് ഇ സിലബസില്‍ ഈ വര്‍ഷത്തെ 10, 12 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ1 വാങ്ങി വിജയിച്ച വിദ്യാര്‍ഥി/ വിദ്യാര്‍ഥിനികള്‍ക്ക് ‘അന്‍വര്‍ സാദത്ത് എം എല്‍ എ മെറിറ്റ് അവാര്‍ഡ് നല്‍കും. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ1 വാങ്ങി വിജയിച്ച മണ്ഡലത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ അറ്റസ്റ്റു ചെയ്ത മാര്‍ക്ക് ലിസ്റ്റും 2 ഫോട്ടോയും സ്‌കൂള്‍ അധികൃതര്‍ എം എല്‍ എ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

മണ്ഡലത്തിനു പുറത്തുള്ള സ്‌കൂളുകളില്‍ പഠിച്ച ആലുവ മണ്ഡല നിവാസികളായ കുട്ടികള്‍ അവരുടെ അറ്റസ്റ്റു ചെയ്ത മാര്‍ക്ക് ലിസ്റ്റും 2 ഫോട്ടോയും നേരിട്ട് എം എല്‍ എ ഓഫീസില്‍ എത്തിക്കേണ്ടതാണ്. മാര്‍ക്ക് ലിസ്റ്റിനു പുറകില്‍ കുട്ടികളുടെ വിലാസവും ബന്ധപ്പെടുവാനുള്ള ഫോണ്‍ നമ്പറും ഫോട്ടോയുടെ പുറകില്‍ കുട്ടികളുടെ പേരും സ്‌കൂളിന്റെ പേരും നിര്‍ബന്ധമായും എഴുതേണ്ടതാണ്. ജൂണ്‍ 10ന് മുന്‍പായി മാര്‍ക്ക് ലിസ്റ്റും ഫോട്ടോയും എം എല്‍ എ ഓഫീസില്‍ എത്തിക്കണം.

കൂടാതെ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ റാങ്ക് ജേതാക്കളായ കോളേജ് വിദ്യാര്‍ഥികളും അവരുടെ പേരും കോളേജിന്റെ പേരും എഴുതിയ രണ്ട് ഫോട്ടോയും അഡ്രസ്സും, ഫോണ്‍ നമ്പറും ഓഫീസില്‍ എത്തിക്കേണ്ടതാണ്.
